KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കനത്ത മഴയിൽ വൈദ്യുതി പോസ്റ്റ്‌ തകർത്ത് മരം ഒടിഞ്ഞു വീണു : ഗതാഗതം കുരുങ്ങിയത് ഒന്നര മണിക്കൂർ.

എരുമേലി : വ്യാഴാഴ്ച തുടർച്ചയായി പെയ്ത മഴയ്ക്കിടെ വൈകുന്നേരത്തോടെ എരുമേലി കാഞ്ഞിരപ്പള്ളി റോഡിൽ റബർ മരം വൈദ്യുതി പോസ്റ്റ്‌ തകർത്ത് വീണത് മൂലം ഗതാഗതം തടസപ്പെട്ടത് ഒന്നര മണിക്കൂർ. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ് സംഘം എത്തി മരം വെട്ടി മുറിച്ചു നീക്കുന്നത് വരെ റോഡിൽ ഇരു ദിശകളിലും വാഹനങ്ങൾക്ക് കടന്നുപോകാനായില്ല. എരുമേലി കാഞ്ഞിരപ്പള്ളി റോഡിൽ കുറുവാമുഴിയ്ക്കും അഞ്ചാം മൈലിനും ഇടയ്ക്കുള്ള ഭാഗത്താണ് മരം വീണത്.

വൈദ്യുതി ലൈനുകളും പോസ്റ്റും തകർന്ന് നിലം പതിച്ചിരുന്നു. മരം വീണ് നിമിഷങ്ങൾക്കകം വൈദ്യുതി നിലച്ചതിനാൽ പൊട്ടി വീണ ലൈനുകൾ അപകടമായില്ല. സ്കൂൾ ബസുകളും സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും മറ്റ് വാഹനങ്ങളും എല്ലാം കടന്നു പോകാനാവാതെ റോഡിൽ കുടുങ്ങി കിടന്നു. ഫയർ ഫോഴ്സ് സംഘത്തിനൊപ്പം കെഎസ്ഇബി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ഗതാഗത തടസം നീക്കിയത്. മരം വീണ സമയത്ത് റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നത് മൂലം വലിയ അപകടമാണ് ഒഴിവായത്.

error: Content is protected !!