മണ്ണിടിച്ചിലിൽ അകപ്പെട്ട കുംടുംബത്തിന് രക്ഷകരായി കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ്.

കൂട്ടിക്കൽ : കൂട്ടിക്കൽ പഞ്ചായത്തിലെ അഞ്ചാം വാർഡ് ഏന്തയാർ ഞെർക്കാട് കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് വീടിനുള്ളിൽ അകപ്പെട്ട ഒരു കുടുംബത്തിലെ അഞ്ച് പേരെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം രക്ഷപെടുത്തി, കുടുംബം മണ്ണിനടിയിൽ പെട്ടകാര്യം വാർഡ് മെമ്പർ ജിജോ കാരക്കാട്ട് ഫയർ ഫോഴ്സിനെ അറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച രാവിലെ ഒമ്പതേകാലോടെയാണ് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി മണ്ണിനടിയിൽ അകപ്പെട്ട ഓട്ടിസം ബാധിച്ച പ്രായമായ സ്ത്രീ അടക്കമുള്ളവരെ രക്ഷപ്പെടുത്തിയത്. ഇവരെ ഏന്തയാറ്റിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇവരുടെ വീടിനുള്ളിൽ അപകടത്തിൽ മണ്ണിടിഞ്ഞ് വീണിരുന്നു.
ലീലാമ്മ (74), ബാലകൃഷ്ണൻ (90), ഗീത (55), പുഷ്പ (55), രാമചന്ദ്രൻ (58) എന്നിവരെയാണ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.
