വെള്ളപ്പൊക്കം ദുരിതം വിതച്ച സ്ഥലങ്ങൾ കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രഫ. റോണി കെ ബേബി സന്ദർശിച്ചു.
കാഞ്ഞിരപ്പള്ളി : വെള്ളപ്പൊക്കം നാശനഷ്ട്ടങ്ങൾ വിതച്ച കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രഫ. റോണി കെ ബേബി, സ്ഥിതി ഗതികൾ വിലയിരുത്തി.
നിലവിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നാല് ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിച്ചു വരുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ വില്ലണി, കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തിൽ ചെറുവള്ളി, നെടുംകുന്നം പഞ്ചായത്തിൽ നെടുമണ്ണി എന്നീ സ്ഥലങ്ങളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.
18 കിലോമീറ്റർ മണിമല ആറുമായി അതിർത്തി പങ്കിടുന്ന വെള്ളാവൂർ പഞ്ചായത്തിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായിരിക്കുന്നത്. നിരവധി വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്.
മഴക്കെടുതികൾ നേരിടാൻ ഭരണകൂടം പൂർണ്ണ സജജമാണ് എന്നും അടിയന്തര സാഹ്ചര്യങ്ങൾ ഉണ്ടായാൽ താലൂക്ക് തലത്തിലുള്ള കൺട്രാൾ റൂമുകളിൽ ബന്ധപ്പെടണമെന്നും എം എൽ എ അഭ്യർത്ഥിക്കുന്നു.
കാഞ്ഞിരപ്പള്ളി കണ്ട്രോൾ റൂം നമ്പർ : 9495265800
