മഴ കെടുതി ; ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി

പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ മണ്ണനാനി ഭാഗത്ത് മണിമല ആറിന്റെ കൈത്തോട് വഴി വെള്ളം കയറിയതിന്റെ ഭാഗമായി നാലു വീടുകളിൽ വെള്ളം കയറുകയും കുടുംബങ്ങളെ മാറ്റി പാർപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കാവുംഭാഗം Govt LPS സ്കൂളിൽ ക്യാമ്പ് ആരംഭിക്കുകയും ആവശ്യമായ സഹായങ്ങൾ ചിറക്കടവ് ഗ്രാമപഞ്ചായത്തും റവന്യൂ വകുപ്പും ചേർന്ന് ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റ്റി. എൻ. ഗിരീഷ് കുമാർ, വൈസ് പ്രസിഡണ്ട് മോളികുട്ടി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആന്റണി മാർട്ടിൻ, സേതു മാന്താടൻ, ഷാക്കി സജീവ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗൗതം ബാലചന്ദ്രൻ, അഭിലാഷ് ബാബു, സുനിത മോഹൻ, ചെറുവള്ളി വില്ലേജ് ഓഫീസർ ബിനോയ് ജോസഫ് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
