KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ നന്മമരം പൂത്തു.. കളഞ്ഞുകിട്ടിയ ഒന്നര പവന്റെ സ്വർണ പാദസ്വരം എഴുപത് ദിവസത്തോളം കൈയിൽ ഭദ്രമായി കാത്തുസൂക്ഷിച്ച്, ഉടമസ്ഥനെ കണ്ടുപിടിച്ച് തിരകെ ഏൽപ്പിച്ചു .

കാഞ്ഞിരപ്പള്ളി : ഒന്നര ലക്ഷത്തോളം വിലവരുന്ന ഒന്നര പവന്റെ പാദസ്വരം കളഞ്ഞുകിട്ടിയ ജലീൽ, ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏൽപ്പിക്കുവാനായി, കൈയിൽ ഭദ്രമായി സൂക്ഷിച്ച് കാത്തിരുന്നത് നീണ്ട 70 ദിവസങ്ങൾ . കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ പ്രവർത്തിക്കുന്ന തൗഫീക്ക് ഹോട്ടലിന്റെ ഉടമയായ ജലീൽ ആണ് ഇത്തരം സത്കർമ്മത്തിലൂടെ നാടിന് മാതൃകയായത് .

കഴിഞ്ഞ മെയ് 25 ന് കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ തൗഫീക്കിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരു യുവതിയുടെ ഒന്നര പവൻ തുക്കം വരുന്ന സ്വർണ പാദസ്വരം നഷ്ടപ്പെട്ടിരുന്നു. എവിടെ നഷ്ട്ടപെട്ടതാണെന്നറിയാതെ യുവതിയും ഇനി തിരികെ കിട്ടുമെന്ന പ്രതീക്ഷ അറ്റ നിലയിലായിരുന്നു, ഹോട്ടലിൽ നിലത്തു വീണ് കിടന്ന പാദസ്വരം കണ്ടെത്തിയ ഹോട്ടൽ ഉടമ ജലീൽ പല തവണ വാട്സ് അപ്പിലൂടെയും, മറ്റ് സോഷ്യൽ മീഡിയയിലൂടെയും, തനിക്ക് ലഭിച്ച പാദസ്വരത്തിന്റെ കാര്യം അറിയിക്കുകയും, നഷ്ടപ്പെട്ടവർ തെളിവ് സഹിതം എത്തുവാനും അറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

ഈ അറിയിപ്പ് കണ്ടാണ് പാദസ്വരത്തിന്റെ ഉടമയായ മണിമല ആലപ്രയിൽ ഫ്ലവർ മിൽ നടത്തുന്ന മന്നത്ത് ഓട്ടുവേലിൽ അബ്ദുൽ കരീമും ഭാര്യ ജമിലയും കാഞ്ഞിരപ്പള്ളിയിലെത്തി ജലീലിന്റെ പക്കൽ നിന്നും തെളിവുകൾ സമർപ്പിച്ച് പാദസ്വരം ഏറ്റുവാങ്ങിയത്. ഇത്തരം നന്മമരങ്ങൾ ഇനിയും പൂക്കട്ടെ .. അത് കാഞ്ഞിരപ്പള്ളിയുടെ സുകൃതങ്ങളാണ് .

error: Content is protected !!