KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കനത്ത മഴയിൽ എരുമേലി സെന്റ്‌ തോമസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു.

എരുമേലി : കനത്ത മഴയെ തുടർന്ന് ഇന്നലെ എരുമേലി സെന്റ്‌ തോമസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചുറ്റുമതിലിന്റെ ഏതാനും ഭാഗം ഇടിഞ്ഞു നിലംപതിച്ചു. ആളപായമില്ല. ഇന്നലെ സ്കൂൾ അവധി ആയിരുന്നതിനാൽ ഈ ഭാഗത്ത് ആരുമില്ലായിരുന്നു.

മതിൽ തകർന്നതോടെ സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷ അധികൃതരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് വിലയിരുത്തി പരിശോധിച്ചു. ഉടനെ തന്നെ സംരക്ഷണ ഭിത്തി നിർമിച്ചില്ലങ്കിൽ അപകടത്തിന് സാധ്യത ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. സംരക്ഷണ ഭിത്തി നിർമിക്കാൻ ജില്ലാ പഞ്ചായത്ത്‌ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. ബാക്കി ഭാഗങ്ങൾ ഇടിയാനുള്ള സാധ്യതയുണ്ട്. മണ്ണിടിച്ചിൽ തടയാനായി മതിൽ ഇടിഞ്ഞ ഭാഗത്ത് പടുത ഉപയോഗിച്ച് കെട്ടിയിട്ടുണ്ട്. ഈ ഭാഗത്തേക്ക്‌ വിദ്യാർത്ഥികൾ വരാതിരിക്കാൻ ക്രമീകരണം ഏർപ്പെടുത്തി. തകർന്ന ഭാഗത്തോട് ചേർന്നുള്ള ക്ലാസ് മുറികളിൽ അധ്യയനം നടത്തേണ്ടന്ന് തീരുമാനിച്ചു. വാർഡ് അംഗം നാസർ പനച്ചി, എരുമേലി തെക്ക് വില്ലേജ് ഓഫിസർ അഷറഫ് എന്നിവർ സ്ഥലം സന്ദർശിച്ച് നാശനഷ്‌ടങ്ങൾ വിലയിരുത്തി.

error: Content is protected !!