സാപ്‌സ് എക്‌സലൻസിയ അവാർഡ് ഡേ.
കാഞ്ഞിരപ്പള്ളി: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിൽ `സാപ്‌സ് എക്‌സലന്‍സിയ അവാർഡ് ഡേ’ നടന്നു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന സമ്മേളനം എ.ഡി.ജി.പി എസ് ശ്രീജിത്ത് ഐ.പി.എസ്. ഉദ്‌ഘാടനം ചെയ്‌തു. രാജ്യത്തിന്റെയും നാടിന്റെയും ഭാവി വാഗ്‌ദാനങ്ങളായി വിവിധ മേഖലകളില്‍ തിളങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പ്രസംഗിച്ചു. പഠനത്തില്‍ എങ്ങനെയാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഒരു വിഷയത്തോടു തോന്നുന്ന വാഞ്‌ഛയാണ് ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തിൽ മാനേജർ ഫാ. ജോസഫ് പൊങ്ങന്താനത്ത്, പ്രിൻസിപ്പല്‍ ഫാ. ജോഷി സെബാസ്റ്റ്യൻ , പി.റ്റി.എ. പ്രസിഡന്റ് അഡ്വ. ജോസ് സിറിയക്, സ്റ്റാഫ് സെക്രട്ടറി ജിനു തോമസ്, സ്റ്റീഫന്‍ ജോസഫ്, വിദ്യാര്‍ത്ഥി പ്രതിനിധികളായ നിവേദിത രാജീവ്, എയ്‌ഞ്ചലിൻ റോസ് ഷിബു, ആര്‍ദ്ര അജിത്, ഷോണ്‍ ജോജി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കി.
