KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു.

മുക്കൂട്ടുതറ : വളവിൽ എതിരെ പെട്ടന്ന് വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന ദമ്പതികൾ പരിക്കൊന്നുമില്ലാതെ അദ്‌ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ മുക്കൂട്ടുതറ ഇടകടത്തി റോഡിൽ ഉമ്മിക്കുപ്പയിലാണ് അപകടം. മൂക്കൻപെട്ടിയിൽ ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

error: Content is protected !!