മഴക്കെടുതി അവലോകന യോഗം നടത്തി.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിനു കീഴിൽ വരുന്ന ചങ്ങനാശ്ശേരി താലൂക്ക് പരിധിയിലെ വിവിധ വകുപ്പുകളുടെ മഴക്കെടുതി അവലോകന യോഗം കാഞ്ഞിരപ്പള്ളി എം എൽ എ പ്രൊഫ. റോണി കെ. ബേബി യുടെ അധ്യക്ഷതയിൽ വെള്ളാവൂർ ഫോക് ലോർ അക്കാഡമി ഹാളിൽ വെച്ച് ചേർന്നു.
ഡപ്യൂട്ടി കളക്ടർമാർ, ചങ്ങനാശ്ശേരി തഹസീൽദാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പുകളുടെ അധ്യക്ഷന്മാർ, പോലീസ് – ഫയർ ഫോഴ്‌സ് പ്രതിനിധികൾ എന്നിങ്ങനെ ദുരിതാശ്വാസ മേഖലയിൽ പ്രവർത്തിക്കുന്നർ യോഗത്തിൽ പങ്കെടുത്തു. നഷ്ടപരിഹാരം അടക്കമുള്ള വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

