കാഞ്ഞിരപ്പള്ളി രൂപതാ കോർപറേറ്റ് മാനേജ്മെന്റ് മെറിറ്റ് ഡേ ശനിയാഴ്ച.
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി രൂപതാ കോർപറേറ്റ് മാനേജ്മെന്റ് സ്‌കൂളുകളുടെ 2025 – 26 അധ്യയന വർഷത്തെ മെറിറ്റ് ഡേ ആചരണം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ സിഞ്ചെല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും. 2025 – 26 അധ്യയനവർഷം മികച്ച പ്രവർത്തനം കാഴ്‌ചവച്ച സ്‌കൂളുകൾക്കുള്ള മാനേജേഴ്‌സ് ട്രോഫികളും, കുട്ടികൾക്കുള്ള സ്കോളർഷിപ്പുകളും മാർ ജോസ് പുളിക്കൽ വിതരണം ചെയ്യ്യും .രൂപതാ കോർപറേറ്റ് മാനേജർ ഫാ. ഡോമിനിക് അയലുപറമ്പിൽ, സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ മാനേജർ സി. സലോമി സി.എം.സി, സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ് നിസ്സാമോൾ ജോൺ , അക്കാദമിക് കൗൺസിൽ സെക്രട്ടറി ഡോ. ഡോമിനിക് സാവിയോ തുടങ്ങിയാൽ പ്രസംഗിക്കും.
