KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാഞ്ഞിരപ്പള്ളി :ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ചോറ്റി നിർമ്മലാരം ജംഗ്ഷനിൽ വച്ചാണ് തീ പിടുത്തം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന ഏലപ്പാറ മ്ലാമല സ്വദേശി ബിബിൻ മാത്യുവും ഭാര്യയും പരിക്കുകൾ ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പാറത്തോട്ടിൽ നിന്നും മ്ലാമല ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. യാത്രയ്ക്കിടെ കാറിന്റെ എയർകണ്ടീഷണർ പ്രവർത്തിപ്പിച്ചതോടെ കാറിനുള്ളിൽ നിന്നും പുക ഉയരുകയായിരുന്നു. സംശയം തോന്നിയ യാത്രക്കാർ കാർ നിർത്തി പുറത്തിറങ്ങിയപ്പോഴേക്കും ബോണറ്റിൽ നിന്ന് ശക്തിയായി പുക ഉയരുകയും തുടർന്ന് തീ ആളികത്തുകയും ആയിരുന്നു. വിവരമറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമത്തിനൊടുവിൽ തീയണച്ചു.

error: Content is protected !!