പ്രിയദർശിനി ബസ്സിന് സ്വീകരണം നൽകി.
എരുമേലി : കോട്ടയത്ത് നിന്നും ആരംഭിച്ച് മുണ്ടക്കയത്ത് എത്തി എരുമേലിലേക്ക് പോകുന്ന കെഎസ്ആർടിസി പ്രിയദർശിനി സർവീസ് ഇനിമുതൽ കോരുത്തോട്, കുഴിമാവ്, കാളകെട്ടി, മൂക്കൻപെട്ടി, കണമല വഴി എരുമേലിയിൽ എത്തും.
ആദ്യ സർവീസ് കഴിഞ്ഞ ദിവസം നടന്നു. വൈകിട്ട് ഏഴ് മണിയോടെ മൂക്കൻപെട്ടിയിൽ എത്തിച്ചേരുന്ന ബസ് രാത്രിയിൽ എരുമേലിയിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.
പ്രിയദർശിനി സർവീസ് കിഴക്കൻ മലയോര മേഖലയിൽ വേണമെന്ന് ബ്ലോക്ക് ഡിവിഷൻ അംഗം ബിനു മറ്റക്കര നിവേദനം നൽകിയിരുന്നു. കോരുത്തോട് പള്ളിപ്പടി ജംഗ്ഷനിൽ വെച്ച് ബസിന് നാട്ടുകാർ സ്വീകരണം നൽകി. ബ്ലോക്ക് ഡിവിഷൻ അംഗം ബിനു മറ്റക്കര ഫ്ലാഗ് ഓഫ് ചെയ്തു.
ത്രിതല പഞ്ചായത്ത് മെമ്പർമാരായ വി ടി അയ്യൂബ് ഖാൻ, സന്ധ്യ വിനോദ്, റെനി സെബാസ്റ്റ്യൻ, മിനി തങ്കച്ചൻ, സിനി കോയിക്കൽ, സി എ തോമസ്, വിജയമ്മ ബാബു, ജനാർദ്ദനൻ, ടോംസ് കുര്യൻ, രാജു ചൂനാടൻ, കെ ടി സ്കറിയാ, നജീബ് പനക്കച്ചിറ, തോമാച്ചൻ പാലപ്പള്ളി, ജോസ് ഓലിക്കൽ, പി ആർ രാജപ്പൻ, സുദർശനൻ കൊട്ടാരത്തിൽ, സത്യൻ മുത്തോട്ട്, കെ ഡി ജോസഫ്, ജോസ് മാക്കൽ, പോൾ പൂവക്കുളം, ടോമി മടുക്കാക്കല്, ടോമി നെടുംതുണ്ടം, പി ഡി പ്രകാശ്, റോയ് കുഴിമാവ്, പ്രദീഷ് തട്ടാരത്ത്, ജോൺ കാപ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
