ഇന്ത്യൻ ദേശീയടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മിടുമിടുക്കരെ അനുമോദിച്ചു.
കാഞ്ഞിരപ്പള്ളി / പട്ടിമറ്റം : റഷ്യയിൽ വെച്ച് നടക്കുന്ന അണ്ടർ -19 അന്താരാഷ്ട്ര മൈക്രോ ഫുട് സാൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ദേശീയ ടീമിനായി തിരഞ്ഞെടുക്കപ്പെട്ട അജ്വാദ് പി. പി.ക്കും പ്രിയോൺ രാജിനും ഐ.എൻ.റ്റി. യു. സി. മണ്ഡലം കമ്മറ്റിയുടെയും കോൺഗ്രസ് വാർഡ് കമ്മറ്റിയുടെയും നേതൃത്വത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു.
മണ്ഡലം പ്രസിഡന്റ് റസിലി തേനമാക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം കാഞ്ഞിരപ്പള്ളി എം.എൽ.എ . റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജിജി പോത്തൻ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ: പി എ ഷമീർ, റീജണൽ വൈസ് പ്രസിഡന്റ് അജ്മൽ പാറയ്ക്കൽ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് കുന്നപള്ളി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിനാസ് കിഴക്കേയിൽ, ജില്ലാ സെക്രട്ടറി അസീബ്ഈട്ടിക്കൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഫസിലി കോട്ടവാതുക്കൽ, അൻവർഷ കോനാട്ടുപറമ്പിൽ, സുനിൽ മാന്തറയിൽ, സജി ഇല്ലത്തുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതീഷ് എസ് നായർ, അംബിക സോമൻ, പോൾപി സാദത്ത്, അഷറഫ് കുഞ്ഞുകുട്ട, നിസാർ കല്ലിങ്കൽ, ലിന്റു മോഹനൻ പിള്ള, സലിം പുളിമൂട്ടിൽ, സജിയപ്പൻ പട്ടിമറ്റം, അബുൽ ഫൈസൽ, ടിജോ പനച്ചേപ്പള്ളി, തൻസീബ് ജെ എച്ച് ഷമീർ, റോയി കുളപ്പുറം, എന്നിവർ പ്രസംഗിച്ചു.
