എ.കെ.ജെ.എം. ഹയർ സെക്കൻണ്ടറി സ്‌കൂളിലെ കായിക ദിനാഘോഷം.
കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം ഹയർ സെക്കൻണ്ടറി സ്‌കൂളിലെ കായിക ദിനാഘോഷം വിവിധ ഹൗസുകളുടെ വർണശബളമായ മാർച്ച് പാസ്റ്റോടു കൂടി തുടക്കം കുറിച്ചു. കാഞ്ഞിരപ്പള്ളി പോലീസ് സബ് ഇൻസ്‌പെക്ടർ സുകേഷ് കെ.എൻ. ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്‌കൂൾ മാനേജർ ഫാദർ പീറ്റർ മുല്ലൂപറമ്പിൽ എസ്സ് .ജെ സ്‌കൂൾ പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റിൻ പീടികമല എസ്സ്. ജെ., വാർഡ് മെമ്പർ ജോയി മുണ്ടാമ്പള്ളി, A.S.I ഷൈമ ബീഗം , പി .റ്റി.എ. പ്രസിഡന്റ് ശ്രീകാന്ത് എസ്സ്. ബാബു, എം. പി റ്റി. എ.പ്രസിഡന്റ് മനില പി .എസ്സ് എന്നിവർ സന്നിഹിതരായിരുന്നു. സ്‌കൂൾ സബ് ബീഡിൽ അനന്യ എം. എ.സ്വാഗതവും കായികാധ്യാപകനായ ടോമി ജോസ് കൃതജ്ഞതയും അർപ്പിച്ചു.
