എൻ.എസ്.എസ് കരയോഗ യൂണിയൻ വാഴൂർ മേഖല സമ്മേളനം 27 ന്..
പൊൻകുന്നം : എൻ.എസ്.എസ് കരയോഗ യൂണിയൻ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 2026 സെപ്റ്റംബർ 27 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് വാഴൂർ മേഖല സമ്മേളനം നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . രാവിലെ 9 മണിക്ക് കൊടുങ്ങൂർ ബി.എസ്.എൻ.എൽ ജംഗ്ഷനിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി നൂറുകണക്കിന് സമുദായ അംഗങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്രയോടെ സമ്മേളന നടപടികൾ ആരംഭിക്കും.
വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.പി മുകുന്ദൻ്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന പൊതുസമ്മേളനം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും, താലൂക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.എം.എസ് മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും, കോ-എൻ.എസ്.എസ് കരയോഗം രജിസ്ട്രാർ ഡോ. കെ.ബി ജഗദീഷ് മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്. യൂണിയൻ ആഘോഷങ്ങളുടെ ഭാഗമായി യൂണിയൻ ആസ്‌ഥാനത്തു സമുദായ ആചാര്യൻ്റെ അർദ്ധകായ വെങ്കല പ്രതിമയോടുകൂടി നവതി സ്‌മാരക സ്‌മ്യതി മണ്ഡപം നിർമ്മിക്കുവാനും, സമുദായ അംഗങ്ങളുടെ ക്ഷേമത്തിന് ഉതകുന്ന വിവിധ പദ്ധതികൾ ആരംഭിക്കുന്നതിനും യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. മേഖല ഓർഡിനേറ്റർമാരായ കെ.എസ് വിജയകുമാർ, ജയകുമാർ.ഡി.നായർ, പി.പി രാജു യൂണിയൻ സെക്രട്ടറി പ്രവീൺ.ആർ.നായർ, സ്വാഗത സംഘം ഭാരവാഹികളായ കെ.ജി ഹരീന്ദ്രനാഥ്, റ്റി.കെ സുരേഷ്‌കുമാർ, ബിനു.റ്റി.ബി, പി.എം അപ്പുകുട്ടൻ നായർ, എം.പി മോഹനൻ നായർ, ശശിധര കുറുപ്പ്, എന്നിവർ വാഴൂർ മേഖല സമ്മേളനത്തിന് നേതൃത്വം നൽകും. സമ്മേളനത്തിൽ ആയിരത്തിലധികം ബാലസമാജ അംഗങ്ങൾ പങ്കെടുക്കും. കരയോഗ, വനിതാസമാജ, ബാലസമാജ അംഗങ്ങൾ പങ്കെടുക്കും.
