KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിത്തിൽ നിന്ന് വിളവിലേക്ക്: കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തി എം.എസ്.ഡബ്ലു. വിദ്യാർത്ഥികൾ.

മുരിക്കുംവയൽ : ശ്രീ ശബരീശ കോളേജിലെ പിജി ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ വർക്ക്‌ ഒന്നാം വർഷ എം.എസ്.ഡബ്ലു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ “വിത്തിൽ നിന്ന് വിളവിലേക്ക്” എന്ന പേരിൽ കൃഷി അധിഷ്ഠിത പരിപാടി മുരിക്കുംവയൽ ഗവ . എ ൽ പി സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

കുട്ടികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുക, പച്ചക്കറി കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുക, പ്രകൃതിയോടും മണ്ണിനോടും ഉത്തരവാദിത്വബോധം വളർത്തുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിപാടി. വിവിധ പച്ചക്കറി വിത്തുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും വിത്ത് നടൽ, നനയ്ക്കൽ, പരിപാലനം, ചെടികളുടെ വളർച്ച നിരീക്ഷിക്കൽ തുടങ്ങിയ കാര്യങ്ങൾ പ്രായോഗികമായി പരിചയപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ പങ്കാളിത്തത്തോടെ സ്കൂൾ പരിസരത്ത് പച്ചക്കറിത്തോട്ടം ഒരുക്കുന്നതിനും തുടക്കം കുറിച്ചു.

സജീവ്, അർച്ചന കെ. സുരേഷ്, നയന ടി, അജിനമോൾ കെ. എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടി കൃഷിയെക്കുറിച്ചുള്ള അറിവിനൊപ്പം പ്രകൃതിയോടുള്ള സ്നേഹവും ഉത്തരവാദിത്വബോധവും വളർത്തുന്ന അനുഭവമായി മാറി.

error: Content is protected !!