KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു.

കാഞ്ഞിരപ്പള്ളി: 11-ാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ലൂർദ് പാരിഷ് ഹാളിൽ 25/9/26 ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല പരിപാടി സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിപത്യാല അധ്യക്ഷത വഹിച്ച യോഗത്തിൽ രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി ഉദ്ഘാടന കർമ്മം നിർവഹിച്ചു ചിറക്കടവ് ഗവ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ അഞ്ജലി വി സ്വാഗതം ആശംസിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി എ ഷമീർ മുഖ്യ പ്രഭാഷണം നടത്തി.

‘ആരോഗ്യകരമായ നാളെക്കായി ആയുർവ്വേദം’ എന്ന പ്രേമേയത്തിൽ നാഷണൽ ആയുഷ് മിഷൻ D P M ഡോ. ജുവൽ ജോസ്, കോത്തല ആയുർവേദ ആശുപത്രി സി എം ഒ ഡോ. ജി. ഹരികുമാർ എന്നിവർ ആയുർവേദ ദിന സന്ദേശം നൽകി പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജയ്ജി പാലയ്ക്കലോടി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത്ത് മുതിരമല , കാഞ്ഞിരപ്പള്ളി ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം  തോമസ് കുന്നപ്പള്ളി, കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  റോസമ്മ അഗസ്തി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ആയുർവേദത്തിന്റെ പ്രാധാന്യവും ആരോഗ്യസംരക്ഷണത്തിൽ ആയുർവേദ ചികിത്സയ്ക്കുള്ള പ്രസക്തിയും പൊതുജനങ്ങളിലെത്തിക്കുന്നതിനും ആരോഗ്യബോധവത്കരണം ശക്തിപ്പെടുത്തുന്നതിനുമായി സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ്, വിവിധ രോഗവസ്ഥകളിൽ പ്രയോജനപ്പെടുത്താവന്ന യോഗാ പരിശീലനം, ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.

ത്രിതല ഗ്രാമ പഞ്ചായത്ത്‌
ജനപ്രതിനിധികൾ, ആയുർവേദ മേഖലയിലെ ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഇളമ്പളളി മെഡിക്കൽ ഓഫീസർ ഡോ. അനു ജോർജ് കൃതജ്ഞത അർപ്പിച്ചു

error: Content is protected !!