ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി.
കാഞ്ഞിരപ്പള്ളി : അറുനൂറിലധികം കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ തുടക്കമായി. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് റവ. ഫാ. മാത്യു കരീത്തറ സി.എം.ഐ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രഫ.റോണി കെ. ബേബി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.
റവ. ഫാ. കുര്യൻ താമരശ്ശേരി മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണിക്കുട്ടി മഠത്തിനകം , പാറത്തോട് ഗ്രാമപഞ്ചായത്ത് അംഗം . വി. എം. ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു.
കായികരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് ഡോ. ജിമ്മി ജോസഫ്, സജിമോൻ വി. പി., ഡോ. പ്രവീൺ തര്യൻ, സതീശ്കുമാർ കെ. പി., ജൂലിയസ് ജെ. മനയാനി എന്നിവരെ കോട്ടയം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിച്ചു.
കോട്ടയം ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. തങ്കച്ചൻ മാത്യു സ്വാഗതം ആശംസിച്ചു. ഡോ. പ്രവീൺ തര്യൻ നന്ദി രേഖപ്പെടുത്തി. നാളെ നടക്കുന്ന സമാപന സമ്മേളനത്തിൽ പൂഞ്ഞാർ എം.എൽ.എ. സെബാസ്റ്റ്യൻ എം. ജെ. വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ഷെമിർ, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, സെന്റ് ഡൊമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ ബിനോ പി ജോസ്, ബർസാർ ഫാ ഡോ മനോജ് പാലക്കുടി എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: ജൂനിയർ വിഭാഗത്തിൽ അൽഫോൻസാ അത്‌ലറ്റിക് അക്കാദമിയും, സീനിയർ വിഭാഗത്തിൽ അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരിയും മുന്നേറുന്നു
ജൂനിയർ വിഭാഗത്തിൽ അൽഫോൻസാ അത്ലറ്റിക് അക്കാദമി മുന്നിൽ
1. അൽഫോൻസാ അത്ലറ്റിക് അക്കാദമി, പാലാ – 156 പോയിന്റ്
2. അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി – 132 പോയിന്റ്
3. എസ്.എച്ച്.ജി.എച്ച്.എസ്., ഭരണങ്ങാനം – 89 പോയിന്റ്
സീനിയർ വിഭാഗത്തിൽ അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരി ഒന്നാമത്
1. അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി – 101 പോയിന്റ്
2. അൽഫോൻസാ അത്ലറ്റിക് അക്കാദമി, പാലാ – 88 പോയിന്റ്
3. എസ്.ബി. കോളേജ്, ചങ്ങനാശ്ശേരി – 71 പോയിന്റ്
4. സെന്റ് ഡൊമിനിക്സ് കോളേജ്, കാഞ്ഞിരപ്പള്ളി – 58 പോയിന്റ്
കോട്ടയം ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: വിവിധ വിഭാഗങ്ങളിൽ മുന്നിൽ
• അണ്ടർ-14 ബോയ്സ്: 30 പോയിന്റുമായി സെന്റ് ഡൊമിനിക്സ് കോളേജ്, കാഞ്ഞിരപ്പള്ളി ഒന്നാമത്.
• അണ്ടർ-14 ഗേൾസ്: 31 പോയിന്റുമായി എസ്.എച്ച്.ജി.എച്ച്.എസ്.എസ്., ഭരണങ്ങാനം ഒന്നാമത്.
• അണ്ടർ-16 ഗേൾസ്: 32 പോയിന്റുമായി അൽഫോൻസാ അത്ലറ്റിക് അക്കാദമി, പാലാ ഒന്നാമത്.
• അണ്ടർ-16 ബോയ്സ്: 15 പോയിന്റുമായി അൽഫോൻസാ അത്ലറ്റിക് അക്കാദമി, പാലാ ഒന്നാമത്.
• അണ്ടർ-18 ഗേൾസ്: 37 പോയിന്റുമായി അൽഫോൻസാ അത്ലറ്റിക് അക്കാദമി, പാലാ ഒന്നാമത്.
• അണ്ടർ-18 ബോയ്സ്: 53 പോയിന്റുമായി അൽഫോൻസാ അത്ലറ്റിക് അക്കാദമി, പാലാ ഒന്നാമത്.
• അണ്ടർ-20 ഗേൾസ്: 91 പോയിന്റുമായി അസംപ്ഷൻ കോളേജ്, ചങ്ങനാശ്ശേരി ഒന്നാമത്.
• അണ്ടർ-20 ബോയ്സ്: 59 പോയിന്റുമായി എസ്.ബി. കോളേജ്, ചങ്ങനാശ്ശേരി ഒന്നാമത്.
• വനിതാ വിഭാഗം: 88 പോയിന്റുമായി അൽഫോൻസാ അത്ലറ്റിക് അക്കാദമി പാല ഒന്നാമത്
• പുരുഷ വിഭാഗത്തിൽ 71 പോയിന്റുമായി എസ്.ബി. കോളേജ്, ചങ്ങനാശ്ശേരി ഒന്നാം സ്ഥാനത്ത്
