KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു.

മുണ്ടക്കയം: മാനസികാരോഗ്യത്തിന്റെ പ്രാധാന്യവും ആത്മഹത്യാ പ്രതിരോധത്തിന്റെ ആവശ്യകതയും സമൂഹത്തിൽ കൂടുതൽ ചർച്ച ചെയ്യുന്നതിനായി “BE POSITIVE: From Silence to Support” എന്ന പേരിൽ മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മുരിക്കുംവയൽ ശ്രീ ശബരീശ കോളേജ് പി.ജി. സോഷ്യൽ വർക്ക് വിഭാഗം, മുണ്ടക്കയം പഞ്ചായത്ത്, ജെൻഡർ റിസോഴ്സ് സെന്റർ (GRC), സി.ഡി.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് സുസമ്മ മാത്യു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിവകുമാർ എം. സി അധ്യക്ഷനായി. നയന ടി ,. പഞ്ചായത്ത് സെക്രട്ടറി ഷാഹുൽ അഹമ്മദ്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, എന്നിവർ സംസാരിച്ചു

സൈക്കോളജിസ്റ്റ് ഡോ. ഉണ്ണിമോൾ കെ. കെ, കൗൺസിലർ മഞ്ജു ജോണി എന്നിവർ മാനസികാരോഗ്യം, ആത്മഹത്യാ പ്രതിരോധം, പിന്തുണാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.ട്രെയിനി സോഷ്യൽ വർക്കേഴ്സ് ആയ ഗോപികൃഷ്ണൻ സജീവ്, അർച്ചന കെ. സുരേഷ്, നയന ടി, അജിന മോൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

error: Content is protected !!