കോരുത്തോട് സി. കെ. എം. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി ഒ. ജെ. ജനീഷ് ഉദ്‌ഘാടനം ചെയ്തു.
കോരുത്തോട് : “അറിവിന്റെ… നിറവിന്റെ… അമ്പതാണ്ട്” എന്ന സന്ദേശത്തോടെ അൻപത് വർഷം പൂർത്തിയാക്കുന്ന കോരുത്തോട് സി. കെ. എം. സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ.ഒ.ജെ ജനീഷ് ഉദ്‌ഘാടനം ചെയ്തു. സ്പോർട്സ് കേരള ഫൗണ്ടേഷനിൽ നിന്നും 50 ലക്ഷം രൂപ സ്കൂളിന് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു.
അഡ്വ. എം ജെ സെബാസ്റ്റ്യൻ എം എൽ എ അധ്യക്ഷനായി. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. പിതാംബരൻ എൻഡോവ്മെന്റ് വിതരണം നടത്തി , ജില്ലാ പഞ്ചായത്തംഗം പി.ജി. ജീരാജ് കൂപ്പൺ വിതരണ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആശ ജോയ് കായിക പ്രതിഭകളെ ആദരിച്ചു.
ഹെഡ്മിസ്ട്രസ് ബിന്ദു കൃഷ്ണ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.വി. അനീഷ് കുമാർ, വി. ടി അയൂബ് ഖാൻ, എ ഇ ഒ എസ്. സുൽഫിക്കർ, ജോജോ പാമ്പാടത്ത്, സന്ധ്യാ വിനോദ്, കെ. ഷൈൻകുമാർ, ഉഷ സജി, ബിജു കൃഷ്ണൻ, എസ്. ടിറ്റി, രാജി സുധാകരൻ, എം കെ രവീന്ദ്രൻ വൈദ്യൻ, വി ആർ രത്നകുമാർ, പി.ജി ദീപ, കെ ജെ സെബാസ്റ്റ്യൻ, ദീപ ഷൈജു, എ. എ ആന്റണി, കെ. ബി രാജൻ, സോഫി എബ്രഹാം എന്നിവർ സംസാരിച്ചു.
