KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമിത് ഷാ നാളെയെത്തും ; ഗതാഗത നിയന്ത്രണം

പൊന്‍കുന്നം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ പൊന്‍കുന്നത്തെത്തും. ഇതിന്റെ ഭാഗമായി പാറത്തോട് മുതല്‍ പൊന്‍കുന്നം വരെയുള്ള റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തും. രാവിലെ 9.30 മുതലാണ് നിയന്ത്രണം. 10 മണിക്ക് കുന്നുംഭാഗം ഗവ. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലെത്തുന്ന അമിത് ഷാ റോഡ് മാര്‍ഗ്ഗം സമ്മേളന വേദിയായ ശ്രേയസ് സ്‌കൂള്‍ ഗ്രൗണ്ടിലെത്തും.

ഗതാഗത നിയന്ത്രണം ഇങ്ങനെ

മുണ്ടക്കയം ഭാഗത്ത് നിന്ന് ഈരാറ്റുപേട്ട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറത്തോട് ജംഗ്ഷനില്‍ നിന്ന് മലനാട് സൊസൈറ്റി – ചേറ്റുതോട് – പിണ്ണാക്കനാട് വഴി പോകണം.

മുണ്ടക്കയം ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ പാറത്തോട്-ഇടക്കുന്നം-കൂവപ്പള്ളി-വിഴിക്കത്തോട് – കെ.വി.എം.എസ് ജംഗ്ഷന്‍ വഴി പോകണം.

പൊന്‍കുന്നം ഭാഗത്ത് നിന്ന് മുണ്ടക്കയം ഭാഗത്തേയ്ക്ക് പോകേണ്ടവര്‍ കെ.വി.എംസ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് വിഴിക്കത്തോട് – കൂവപ്പള്ളി – ഇടക്കുന്നം -പാറത്തോട് വഴി പോകണം.

ഭാരവാഹനങ്ങള്‍ക്കും ചരക്കുവണ്ടികള്‍ക്കും ഈ സമയത്ത് ഗതാഗത അനുമതിയുണ്ടാവില്ല.

error: Content is protected !!