KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജീവൻ രക്ഷിച്ചവർക്ക് ആദരവ്

കാഞ്ഞിരപ്പള്ളി: അപകടത്തിൽപ്പെട്ട് കാറിൽ കുടങ്ങികിടന്നിരുന്നയാളുടെ ജീവൻ രക്ഷിച്ച യുവാക്കളെ കാഞ്ഞിരപ്പള്ളി രൂപത ആദരിച്ചു. സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളായിരുന്ന നിജിൻ, ഇരട്ടസഹോദരങ്ങളായ ടോണി, ടോംസി എന്നിവരെയാണ് മാർ ജോസ് പുളിക്കൽ ആദരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി മുക്കൂട്ടുതറയ്ക്കടുത്ത് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറിയ കാറിനുള്ളിൽ കുടുങ്ങിയ പോളിങ് ഉദ്യോഗസ്ഥനെയാണ് ഇവർ രക്ഷിച്ചത്. വികാരി ജനറാൾ ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കൽ, എസ്.എം.വൈ.എം. രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, പ്രസിഡന്റ് ആദർശ് കുര്യൻ, ജനറൽ സെക്രട്ടറി തോമാച്ചൻ കത്തിലാങ്കൽ, ആനിമേറ്റർ സിസ്റ്റർ റാണി മരിയ, രൂപതാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. മുക്കൂട്ടുതറ കണ്ടത്തിൽ സജിയുടെയും സിന്ധുവിന്റെയും മകനാണ് നിജിൻ. 

തുലാപ്പള്ളി വട്ടപ്പാറയിൽ പറപ്പള്ളി വീട്ടിൽ ജോയിയുടെയും ഡോളിയുടെയും മക്കളാണ് ടോണിയും ടോംസിയും.

error: Content is protected !!