സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസൂൺ തോമസിന് അന്ത്യാഞ്ജലി

കൂട്ടിക്കൽ: സർക്കാർ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസൂൺ തോമസിന് അന്ത്യാഞ്ജലി. ഹൃദയാഘാതത്തെത്തുടർന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹം മരിച്ചത്. മൃതദേഹപരിശോധനയക്കുശേഷം കൂട്ടിക്കൽ ആശുപത്രിയിലും പുഞ്ചവയലിലുള്ള തറവാട്ടുവീട്ടിലും മൃതദേഹം പൊതുദർശനത്തിനുവെച്ചു.

വൈകീട്ട് തറവാട്ടുവളപ്പിൽ സംസ്കാരം നടത്തി. ആശുപത്രി അങ്കണത്തിൽചേർന്ന അനുശോചനയോഗത്തിൽ കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ്‌ അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ആർ.അനുപമ, ശുഭേഷ് സുധാകരൻ, ബ്ലോക്കുപഞ്ചായത്ത് അംഗങ്ങളായ അഞ്ജലി ജേക്കബ്, വിമലാ ജോസഫ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനു മാത്യു ജോർജ്, ഡോ. റജീന, ഡോ. മാത്യു തോമസ്, ജെസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!