KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോവിഡ് രോഗികൾക്കായി 50 ശതമാനം കിടക്കകൾ മാറ്റിവെക്കാത്ത സ്വകാര്യ ആശുപത്രികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് മുഖ്യമന്ത്രി

സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കണമെന്നു നേരത്തേ നിർദേശം നൽകിയിരുന്നതായും അത് സജ്ജമാക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലും സി.എഫ്.എൽ.ടി.സികൾ അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളിലും ഓക്സിജൻ സുഗമമായി ലഭിക്കുന്നുണ്ടെന്നു നിരീക്ഷിക്കാൻ ഉദ്യോഗസ്ഥതല കമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

error: Content is protected !!