KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പമ്പാവാലിയിൽ വെള്ളപ്പൊക്കസാധ്യതാ പ്രദേശങ്ങൾ ഡിവൈ.എസ്.പി. സന്ദർശിച്ചു

എരുമേലി: പമ്പാവാലിയിൽ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങൾ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ സന്ദർശിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ സുരക്ഷയൊരുക്കാൻ പ്രദേശങ്ങളിലെ സ്ഥിതി നേരിൽ മനസ്സിലാക്കാനായിരുന്നു സന്ദർശനം. പ്രളയദുരിതം നേരിട്ട കണമല, എയ്ഞ്ചൽവാലി, മൂക്കംപെട്ടി പ്രദേശങ്ങളിൽ എത്തി വാർഡ് അംഗങ്ങളിൽനിന്നും വിവരങ്ങൾ മനസ്സിലാക്കി.

രണ്ട് ദിവസം മുമ്പ് പ്രദേശത്തെ മൂക്കംപെട്ടി, കണമല കോസ്‌വേകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് നൽകും.

എസ്.എച്ച്.ഒ. എ.ഫിറോസ്, എസ്.ഐ. സതീഷ്, പഞ്ചായത്തംഗങ്ങളായ മറിയാമ്മ സണ്ണി, മാത്യു ജോസഫ് തുടങ്ങിയർ ഒപ്പമുണ്ടായിരുന്നു.

error: Content is protected !!