KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസുകൾ ഇടവേളയ്ക്കുശേഷം ഓട്ടത്തിനൊരുങ്ങി

പൊൻകുന്നം: കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസുകൾ ഇടവേളയ്ക്കുശേഷം ഓട്ടത്തിനൊരുങ്ങി. ജീവനക്കാർ ശ്രമദാനമായി ബസുകൾ കഴുകി അണുനശീകരണം നടത്തി തയ്യാറെടുത്തു.

എ.ടി.ഒ. വിഎസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ 15 ബസ് വൃത്തിയാക്കി. കൺട്രോളിങ് ഇൻസ്‌പെക്ടർ എം.ടി.പ്രസാദ്, അഭിലാഷ്, പി.പി.അൻസാരി, കെ.എസ്.സജീവ്, പി.പ്രദീപ് കുമാർ, മനു ടോം ജേക്കബ്, പി.എം.സാജിദ്, റെജു ജോസഫ്, ജി.മനോജ് എന്നിവർ പങ്കെടുത്തു.

error: Content is protected !!