KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടക്കുന്നം മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മൊബൈൽ പഠനത്തിനായി വിദ്യാർഥിക്കുള്ള മൊബൈൽ ഫോൺ കൈമാറി

പാറത്തോട്: പഠനത്തിനായി ഇടക്കുന്നം മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകി. പാറത്തോട് ഗ്രേസി മൊമ്മോറിയൽ ഹൈസ്‌കൂളിലെ വിദ്യാർഥിക്കുള്ള മൊബൈൽ ഫോൺ പ്രഥമാധ്യാപിക ലെറ്റി സി.തോമസിന് യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സെബിൻ പുന്നാംപറമ്പിൽ കൈമാറി. കഴിഞ്ഞ ആഴ്ച കാഞ്ഞിരപ്പള്ളി ജനമൈത്രി പോലീസിന്റെ ആവശ്യപ്രകാരം ഇടക്കുന്നം സ്വദേശിയായ ഒരു വിദ്യാർഥിക്ക് മൊബൈൽ ഫോൺ കൈമാറിയിരുന്നു. യൂത്ത് ലീഗ് പാറത്തോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അർഷിദ് കുരീപ്പാറയിൽ, അധ്യാപകരായ ബിന്ദു, ജയലക്ഷമി എന്നിവർ പങ്കെടുത്തു.

error: Content is protected !!