KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കരിങ്കല്ലിന്റെ വില ഏകീകരിക്കണമെന്ന്

എരുമേലി: എരുമേലിയിലെ പാറമടകളിൽ കരിങ്കല്ലിന്റെ വില ഏകീകരിക്കണമെന്ന് സി.പി.ഐ. മുക്കൂട്ടുതറ ലോക്കൽ \സെക്രട്ടറി കെ.പി. മുരളി, എബി കാവുങ്കൽ എന്നിവർ ആവശ്യപ്പെട്ടു. 

ഏകീകൃത വില നിശ്ചയിക്കാൻ ഏതാനും മാസങ്ങൾക്ക് മുമ്പ് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡംഗം, ലോറി ഉടമകൾ, പാറമട പ്രതിനിധികൾ എന്നിവരുമായി ചർച്ചകൾ നടത്തി നിരക്ക് നിശ്ചയിച്ചിരുന്നു. എന്നാൽ ചർച്ചയിലെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പാറമടകളിൽ അമിത നിരക്കാണ് ഈടാക്കുന്നത്. നിരക്ക് ഏകീകരിക്കാത്ത പക്ഷം പാറമടകൾക്ക് മുമ്പിൽ സമരം നടത്തുമെന്നും പറഞ്ഞു.

error: Content is protected !!