KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഴയിടത്തും ചെറുവള്ളിയിലും വൈദ്യുതി മുടങ്ങുന്നു

ചെറുവള്ളി: പഴയിടം, ചെറുവള്ളി പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം ജനങ്ങളെ വലയ്ക്കുന്നു. പകലും രാത്രിയിലും തുടർച്ചയായ വൈദ്യുതി മുടങ്ങുകയാണ്. അടുത്തദിവസങ്ങളിൽ പകൽ മിനിട്ടുകൾക്കുള്ളിൽ വൈദ്യുതി വിതരണം നിലയ്ക്കുകയും വരികയും ചെയ്യും. ഇതോടെ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. രാത്രി വൈദ്യുതി മുടങ്ങിയാൽ പുനഃസ്ഥാപിക്കാറില്ല. മണിമല സെക്ഷനിൽ നിന്നുള്ള വിതരണത്തിലാണ് പ്രശ്‌നം.

error: Content is protected !!