KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അപകടാവസ്ഥയിലായ മരച്ചില്ലകൾ വെട്ടിനീക്കി

 

പൊൻകുന്നം: കെ.കെ.റോഡരികിൽ അപകടാവസ്ഥയിൽനിന്നിരുന്ന മരത്തിന്റെ ചില്ലകൾ മുറിച്ചുനീക്കി. കഴിഞ്ഞ ദിവസം ഇവിടെ തണൽമരത്തിന്റെ വലിയശിഖരം ഒടിഞ്ഞുവീണ് വൈദ്യുതിത്തൂൺ ഒടിയുകയും കെ.വി.ലൈനുൾപ്പെടെ പൊട്ടിവീഴുകയും ചെയ്തിരുന്നു. വൈദ്യുതിഭവന് സമീപം വാഹനയാത്രക്കാർക്കും ഏറെ ഭീഷണിയായ മരച്ചില്ലകൾ കെ.എസ്.ഇ.ബി.ജീവനക്കാരുടെകൂടി മേൽനോട്ടത്തിലാണ് ഞായറാഴ്ച മുറിച്ചുനീക്കിയത്. ക്രെയിനിന് മുകളിലിരുന്നാണ് തൊഴിലാളി ചില്ലകൾ വെട്ടിയിട്ടത്. ഒരുമണിക്കൂറോളം ഇതുവഴി വലിയവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചാണ് ജോലി പൂർത്തീകരിച്ചത്.

error: Content is protected !!