KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചാരായവും കോടയും കണ്ടെടുത്തു; പ്രതികൾ രക്ഷപ്പെട്ടു

  

എരുമേലി: കോരൂത്തോട് വില്ലേജിലെ കുഴിമാവിൽനിന്ന്‌ എട്ട് ലിറ്റർ ചാരായവും 95 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എരുമേലി എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ പിരിശോധനയിൽ കണ്ടെടുത്തു. പ്രതികളെ പിടിക്കാനായില്ല. കുഴിമാവ് മുകുലംപുറത്ത് വീട്ടിൽ എം.ടി.സാമിന്റെ പുരയിടത്തിൽനിന്നാണ് ഇവ കണ്ടെത്തിയത്. എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗം കെ.എൻ.സുരേഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. 

എക്‌സൈസ് ഉദ്യോഗസ്ഥരായ ജി.ഫെമിൻ, റെജിമോൻ, ഷിനോ, സുരേഷ്‌കുമാർ, കെ.എൻ.സമീർ, ദീപു, പ്രശോഭ്, രതീഷ്, ആര്യാ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

error: Content is protected !!