KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്മാർട്ട്‌ഫോൺ വിതരണോദ്ഘാടനം

 

ചിറക്കടവ്: മന്ദിരം എസ്.പി.വി.എൻ.എസ്.എസ്.യു.പി.സ്‌കൂളിൽ നടന്ന സ്മാർട്ട്‌ഫോൺ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. രണ്ടരലക്ഷം രൂപയോളം വിലവരുന്ന 25 ഫോണുകളാണ് ലഭിച്ചത്. പൂർവവിദ്യാർഥികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് ഇത്രയേറെ ഫോണുകൾ ലഭിച്ചതെന്ന് മാനേജർ കെ.ആർ.സുരേഷ് ബാബു പറഞ്ഞു. മാനേജിങ് കമ്മിറ്റിയംഗം ശശിധരൻ നായർ, പി.ടി.എ.പ്രസിഡന്റ് ജി.അശോക് കുമാർ, പ്രഥമാധ്യാപകൻ ബി.കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
error: Content is protected !!