KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് തോമസ് ഹെൽത്ത് സെന്റർ മണിമലയിൽ മൂന്നിന് തുടങ്ങും

മണിമല: ഹോളിമാഗി ഫൊറോന ദേവാലയത്തിന്റെ സഹകരണത്തോടെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ സബ് സെന്റർ മണിമലയിൽ മൂന്നിന് ആരംഭിക്കും. സെന്റ് തോമസ് ഹെൽത്ത് സെന്ററിൽ 24 മണിക്കൂർ അത്യാഹിതവിഭാഗസേവനവും ലഭ്യമാണ്. എക്‌സറേ, ഇ.സി.ജി., ലാബ്, ഫാർമസി, ആബുലൻസ് സൗകര്യങ്ങളും ഹെൽത്ത് സെന്ററിൽ ക്രമീകരിച്ചിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടേഴ്‌സിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്.

മൂന്നിന് രാവിലെ പത്തിന് ഹെൽത്ത് സെന്റർ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പൊലീത്ത ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വിവരങ്ങൾക്ക്: 8943353603.

error: Content is protected !!