കേറ്ററിംഗ് ഉടമകള്‍ നില്‍പ്പുസമരം നടത്തി
കോവിഡ് വ്യാപനം മൂലം ഒന്നര വര്‍ഷക്കാലമായി കേറ്ററിംഗ് സ്ഥാപനങ്ങള്‍ അടച്ചതുമൂലം കേറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഗുരുതരമായപ്രതിസന്ധി നേരിടുകയാണെന്നും മദ്യ വിൽപ്പന ശാലകള്‍ ഉള്‍പ്പെടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ ഗവൺമെന്റ് തങ്ങൾ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആരോപിച്ച് ഓള് കേരള കാറ്ററിംഗ് അസോസിയേഷന് നേതൃത്വത്തില്‍ ബീവറേജ് കോര്പറേഷന് മദ്യ വിൽപ്പനശാലയ്ക്ക് മുമ്പില്‍ നില്‍പ്പുസമരം നടത്തി.
കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹച്ചടങ്ങുകള്‍ അനുവദിക്കുക, സഹകരണ ബാങ്ക്, കേരള ബാങ്ക് എന്നിവ വഴി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ അനുവദിക്കുക, നിലവില്‍ വിവിധ ബാങ്കുകളില്‍ നിന്നെടുത്തിരിക്കുന്ന വായ്പകള്‍ക്ക് ആറുമാസം ഇളവ് അനുവദിക്കുക, വൈദ്യുതി കുടിശിക തവണകളായി അടക്കുന്നതിനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷന് ഉന്നയിച്ചു.