KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജൈവമാർക്കറ്റിൽ മോഷണം

മുണ്ടക്കയം ഈസ്റ്റ്: കാർഷിക ജൈവമാർക്കറ്റിൽ മോഷണം. ഒരു ലക്ഷം രൂപയും ഏഴായിരത്തി അഞ്ഞൂറ് രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് നഷ്ടമായത്. ചൊവ്വാഴ്ച വൈകീട്ട് ആറിന് കട അടച്ചശേഷം ബുധനാഴ്ച ഒൻപതോടെ ജീവനക്കാർ തുറക്കുവാനെത്തിയപ്പോഴാണ് താഴ് പൊളിച്ച നിലയിൽ കണ്ടത്. പെരുവന്താനം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് അലമാരയ്ക്കുള്ളിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മറ്റ് പലവ്യഞ്ജനങ്ങളും മോഷ്ടിക്കപ്പെട്ടതായി കണ്ടത്. കർഷകരുടെ സൊസൈറ്റിയുടെ കീഴിലാണ് ജൈവമാർക്കറ്റ് പ്രവർത്തിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Content is protected !!