KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പഠനസഹായമേകാൻ ബിരിയാണി ചലഞ്ച്

എരുമേലി: ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികളെ സഹായിക്കാൻ യൂത്ത് കോൺഗ്രസിന്റെ ബിരിയാണി ചലഞ്ച്. രണ്ട് ഘട്ടങ്ങളായി നടന്ന ബിരിയാണി ചലഞ്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. ഇതിൽനിന്നുള്ള വരുമാനം അർഹരായ വിദ്യാർഥികൾക്ക് പഠനസഹായം നൽകാൻ വിനിയോഗിക്കുമെന്ന് യൂത്ത് കോൺ കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ബിനു മറ്റക്കര പറഞ്ഞു. ഉദ്ഘാടനചടങ്ങിൽ പ്രകാശ് പുളിക്കൻ, ടി.വി.ജോസഫ്, ബിനോയി ഇലവുങ്കൽ, നാസർ പനച്ചി, ലിസി സജി, മറിയാമ്മ സണ്ണി, ജിജിമോൾ സജി, സുനിമോൾ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!