KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എം.എൽ.എ. സർവീസ്‌ ആർമിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ടൗൺ അണുവിമുക്തമാക്കൽ പദ്ധതിക്ക് തുടക്കമായി

മുണ്ടക്കയം: എം.എൽ.എ. സർവീസ്‌ ആർമിയുടെ നേതൃത്വത്തിൽ മുണ്ടക്കയം ടൗണിലെ ഓടകളും പാതയോരങ്ങളും അണു നശീകരണം നടത്തി. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

കോവിഡ് മൂലം അമ്മയെ നഷ്ടമായ കുട്ടിക്ക് പഠനസഹായവും ജോലിയും വാഗ്ദാനം ചെയ്ത ഗിരിജ പ്രസാദിനെയും വീട് വെയ്ക്കുവാൻ കുറഞ്ഞ വിലയ്ക്ക് സ്ഥലം നൽകിയ സത്യൻ പഞ്ചാരത്തിലിനേയും എം.എൽ.എ. പൊന്നാടയണിയിച്ച് ആദരിച്ചു.

പഞ്ചായത്ത് പ്രസിഡൻറ് രേഖാദാസ്‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി അംഗം സി.വി.അനിൽ കുമാർ കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡൻറ്‌ സാജൻ കുന്നത്ത്, മണ്ഡലം പ്രസിഡൻറ് ചാർലി കോശി, സർവീസ് ആർമി സെക്രട്ടറി ലാലു ഷാസ്, പഞ്ചായത്തംഗം ബിൻസി മാനുവൽ, റഷീദ് താന്നിമൂട്ടിൽ, ഒ.പി.എ. സലാം, തോമസ്‌കുട്ടി കളങ്ങര എന്നിവർ പ്രസംഗിച്ചു.

error: Content is protected !!