KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കിടപ്പുരോഗികൾക്ക് വീട്ടിലെത്തി കോവിഡ് വാക്സിൻ നൽകുന്ന പദ്ധതിക്കു തുടക്കമായി

മുണ്ടക്കയം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കിടപ്പു രോഗികൾക്കും കുടുംബഅംഗങ്ങൾക്കും വീട്ടിലെത്തി കോവിഡ് വാക്സിൻ നൽകുന്ന പദ്ധതിക്കു തുടക്കമായി. ഒന്നാം വാർഡിലേക്കുള്ള വാക്സിൻ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്ത് ‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രേഖാ ദാസ് ഉദ്‌ഘാടനം നിർവഹിച്ചു.

മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രമോദ്, വൈസ് പ്രസിഡന്റ്‌ ദിലീഷ് ദിവാകരൻ, മെമ്പർമാരായ സിവി അനിൽകുമാർ , പ്രസന്ന ഷിബു, വിൻസി മാനുവൽ , ബെന്നി ചെറ്റുകുഴി, ഫൈസൽ മോൻ , സിനിമോൾ, സുലോചന, റെയ്‌ച്ചൽ , രാജേഷ്, ഷിജി, സൂസമ്മ, ജാൻസി, ജോമി എന്നിവർ പങ്കാളികളായി

error: Content is protected !!