യുവാവ് ഓലിയിൽ മുങ്ങിമരിച്ചു.
പൊൻകുന്നം: രണ്ടാംമൈൽ കണിയാംപാറ ഭാഗത്ത് യുവാവ് തോടിനകത്തുള്ള ഓലിയിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. കട്ടപ്പന പാമ്പാടുംപാറ സ്വദേശിയായ ബിബിൻ(28) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഇയാൾ വെള്ളത്തിലേക്ക് ചാടുന്നതുകണ്ട് ഓടിക്കൂടിയവർ കരയ്ക്കുകയറ്റി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു.
ബിബിന്റെ ഭാര്യവീടിന് സമീപമാണ് സംഭവം. ഇയാൾ ഈ സമയം മാനസിക വിഭ്രാന്തി കാട്ടിയിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പൊൻകുന്നം പോലീസ് മേൽനടപടി സ്വീകരിച്ചു.
