KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്ന് പേർ ചികിത്സയിൽ.

എരുമേലി : അലഞ്ഞുതിരിയുന്ന തെരുവ് നായകൾ കടിച്ച് പരിക്കേറ്റ് മൂന്ന് പേർ ചികിത്സയിൽ. കഴിഞ്ഞ ദിവസം എരുമേലി ടൗണിലാണ് സംഭവം.

പഴക്കട നടത്തുന്ന വ്യാപാരി ആമക്കുന്ന് സ്വദേശി റഫീഖ്, മുക്കൂട്ടുതറ സ്വദേശി, ബംഗാൾ സ്വദേശിയായ നിർമാണ തൊഴിലാളി എന്നിവർക്കാണ് കടിയേറ്റത്. റഫീഖ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേർ സർക്കാർ ആശുപത്രിയിലും ചികിത്സ തേടി. ട്രിപ്പിൾ ലോക്ക് ഡൗൺ മൂലം വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞതോടെ തെരുവ് നായകൾ റോഡിൽ വിഹരിക്കുകയാണ്. കഴിഞ്ഞയിടെയും നായകളുടെ കടിയേറ്റ് പലരും ചികിത്സ തേടിയിരുന്നു. നായകളെ പിടുകൂടി നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!