KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്ലസ്ടു: ജില്ലയ്ക്ക് 88.16 ശതമാനം വിജയം

കോട്ടയം: പ്ലസ്ടു പരീക്ഷയിൽ ജില്ലയിൽ 88.16 ശതമാനം വിജയം. 131 സ്കൂളുകളിലായി ആകെ പരീക്ഷയെഴുതിയ 21253 കുട്ടികളിൽ 18732 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 3157 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 16 സ്കൂളുകൾക്കാണ് നൂറു ശതമാനം വിജയം.

കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം ഇത്തവണ കൂടി. കഴിഞ്ഞ വർഷം 87.73 ശതമാനമായിരുന്നു വിജയം. എന്നാൽ വിജയശതമാനക്കണക്കിൽ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന കോട്ടയം ഇത്തവണ ഏഴാം സ്ഥാനത്തായി. കഴിഞ്ഞ തവണ 1386 കുട്ടികൾക്ക്‌ മാത്രമാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടാനായത്. ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 56 കുട്ടികൾ പരീക്ഷയെഴുതിയതിൽ 50 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 89.99 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 80.77 ആയിരുന്നു വിജയശതമാനം. കഴിഞ്ഞ വർഷം എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആരുമില്ലായിരുന്നു. ഇത്തവണ മൂന്ന് കുട്ടികൾ ഈ യോഗ്യത നേടി. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 712 വിദ്യാർഥികളിൽ 413 പേർ വിജയിച്ചു. വിജയശതമാനം 58.01. 20 കുട്ടികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

വി.എച്ച്.എസ്.സി.യിൽ 76.99 ശതമാനം

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ജില്ലയിൽ 1347 കുട്ടികൾ പരീക്ഷയെഴുതിയതിൽ 1037 കുട്ടികൾ ഉപരിപഠനത്തിന് അർഹരായി. 76.99 ആണ് വിജയശതമാനം. 24 സ്കൂളുകളാണ് ജില്ലയിലുള്ളത്. തലയോലപ്പറമ്പ് വി.എം.ബി.എസ്. ഗവ. വി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 68 കുട്ടികളിൽ 66 പേരും ഏറ്റുമാനൂർ ഗവ. വി.എച്ച്.എസ്.എസിൽ 44-ൽ 42 കുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി.

നൂറു ശതമാനം നേടിയ സ്കൂളുകൾ 

1. ചേർപ്പുങ്കൽ ഹോളിക്രോസ് എച്ച്.എസ്.എസ്. 2. ചങ്ങനാശ്ശേരി സെന്റ്‌ ജോസഫ്സ് ജി.എച്ച്.എസ്.എസ്. 3. വാഴപ്പള്ളി സെന്റ്‌ തെരേസാസ് ജി.എച്ച്.എസ്.എസ്. 4. കുര്യനാട് സെന്റ്‌ ആൻസ് എച്ച്.എസ്.എസ്. 5. തെള്ളകം ഹോളിക്രോസ് എച്ച്.എസ്.എസ്. 6. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്. 7. പുതുപ്പള്ളി ഡോൺ ബോസ്കോ എച്ച്.എസ്.എസ്. 8. ചങ്ങനാശ്ശേരി സെന്റ്‌ ആൻസ് ജി.എച്ച്.എസ്.എസ്. 9. മണിമല സെന്റ്‌ ജോർജ് എച്ച്.എസ്.എസ്.10. ചെത്തിപ്പുഴ ക്രിസ്തുജ്യോതി എച്ച്.എസ്.എസ്. 11. മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്. 12. കങ്ങഴ ബസേലിയസ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്. 13. പെരുന്ന എസ്.എച്ച്. ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്. 14. കുറവിലങ്ങാട് നസ്രത്ത് ഹിൽ ഡീേപാൾ എച്ച്.എസ്.എസ്. 15. തലയോലപ്പറമ്പ് നീർപ്പാറ ബധിര വിദ്യാലയം 16. വിളക്കുമാടം സെന്റ്‌ ജോസഫ്സ് എച്ച്.എസ്.എസ്. 

നൂറുമേനി കിട്ടിയ സ്കൂളുകളിൽ മാന്നാനം കെ.ഇ.സ്കൂളിലാണ് കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയത്- 248 കുട്ടികൾ

error: Content is protected !!