KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സിയാൽ മോഡൽ റബ്ബർ കമ്പനി പ്രവർത്തനം ഉടൻ ആരംഭിക്കണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

സംസ്ഥാന സർക്കാർ രൂപീകരിച്ചിരിക്കുന്ന സിയാൽ മോഡൽ റബ്ബർ കമ്പനി എത്രയുംവേഗം പ്രവർത്തനം ആരംഭിക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.

വെള്ളൂരിലുള്ള ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറിയുടെ കോമ്പൗണ്ടിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന റബർ അധിഷ്ഠിത മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണ കമ്പനിയാണ് സിയാൽ മോഡലിൽ ഗവൺമെൻറ് വിഭാവനം ചെയ്തിട്ടുള്ളത്. ഈ കമ്പനി യാഥാർഥ്യമായാൽ കമ്പനിയിൽ കർഷകർക്കും പങ്കാളിത്തം ലഭിക്കുന്നതാണ്. ലാറ്റക്സ് ഉപയോഗിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കുമ്പോൾ കർഷകർക്ക് തങ്ങളുടെ ലാറ്റക്സിന് മികച്ച വില ലഭ്യമാകും. ഇക്കാര്യത്തിൽ റബർ കർഷകർ വലിയ പ്രതീക്ഷയോടെയാണ് ഈ കമ്പനിയുടെ പ്രവർത്തനം ആരംഭിക്കുന്നതിന് കാത്തിരിക്കുന്നതെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ പറഞ്ഞു.

വ്യവസായ വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പിന്തുണച്ച് സംസാരിക്കവേ എം.എൽ എ ഈ വിഷയം ഉന്നയിക്കുകയായിരുന്നു. സിയാൽ മോഡൽ റബർ കമ്പനിയുടെ പ്രവർത്തനം പരമാവധി വേഗത്തിൽ ആരംഭിക്കുമെന്നും ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണെന്നും വ്യവസായ മന്ത്രി പി. രാജീവ് മറുപടി നൽകി.

error: Content is protected !!