KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ടാ​ക്‌​സി​ക്കാ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ ഓ​ട്ട​ക്കൂ​ലി ല​ഭി​ച്ചി​ല്ല

പൊ​ന്‍​കു​ന്നം: തെ​ര​ഞ്ഞെ​ടു​പ്പുകാ​ല​ത്തോ​ടി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​തു​വ​രെ പ്ര​തി​ഫ​ലം കി​ട്ടി​യി​ല്ലെ​ന്ന് ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​രു​ടെ പ​രാ​തി. 
പൊ​ന്‍​കു​ന്നം, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​ക​ളി​ലെ ടാ​ക്‌​സി സ്റ്റാ​ൻ​ഡി​ല്‍ നി​ന്നാ​യി ആ​റ് വാ​ഹ​ന​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഓ​ടി​യ​ത്. 20000 മു​ത​ല്‍ 40000 രൂ​പ​വ​രെ ല​ഭി​ക്കാ​നു​ണ്ട്. 
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ചു​മ​ത​ല​യി​ല്‍ വ​രു​ന്ന​തി​നാ​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും ഫ​ണ്ട് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് തു​ക ല​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടു​ള്ള​തെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​ല്ലാം പ്ര​തി​ഫ​ലം ന​ല്‍​കി​യി​ട്ടും ത​ങ്ങ​ളു​ടെ പ​ണം മാ​ത്രം ത​രാ​ത്ത​ത് നീ​തി​കേ​ടാ​ണെ​ന്ന് ഡ്രൈ​വ​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു.

error: Content is protected !!