KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മേരീക്വീൻസ് കണക്ട് – കോവീഷീൽഡ് വാക്‌സിനേഷൻ ക്യാമ്പ് – 01


കൂടുതൽ ആളുകളിലേക്ക്‌ മേരീക്വീൻസ് സേവനങ്ങൾ അതിവേഗം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മേരീക്വീൻസ് കണക്ട് പദ്ധതിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്, സ്വരുമ പാലിയേറ്റിവ് കെയർ എന്നിവയുടെ സഹകരണത്തോടെ റോട്ടറി ക്ലബ്, സ്വരുമ പാലിയേറ്റിവ് കെയർ അംഗങ്ങളും, അവരുടെ കുടുംബാഗംങ്ങളും ഉൾപ്പെടെ 300+ ആളുകൾക്ക് കോവീഷീൽഡ് വാക്‌സിൻ വിതരണം ചെയ്തു.
കാഞ്ഞിരപ്പളളി റോട്ടറി ക്ലബ്ബിൽ വെച്ചുനടന്ന വാക്‌സിനേഷൻ ക്യാമ്പ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് കാതറിൻ ഫിലിപ്പ്, വാർഡ് മെംബർ മഞ്ജു മാത്യൂ സ്വരുമാ പാലിയേറ്റീവ് കെയറിൻ്റെ പ്രസിഡൻ്റ് ജോർജ് കോര, മുൻ റോട്ടറി ക്ലബ്ബ് അസിസ്റ്റൻ്റ് ഗവർണർ ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ, സാമൂഹ്യ പ്രവർത്തകൻ പോൾ പി ജോസഫ് (പോപ്പ് ന്യൂസ്), മേരീക്വീൻസ് ഹോസ്‌പിറ്റൽ ജോയിന്റ് ഡയറക്ടർ ഫാ. ബോബിൻ കുമാരേട്ട്‌ സി.എം.ഐ , സി.ഒ.ഒ ഗിരീഷ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

റോട്ടറി ക്ലബ്ബ് ഹാളിൽ നടക്കുന്ന Covid 19 കൊവീഷീൽഡ് വാക്സിൻ കുത്തിവപ്പ് ഉൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് KR തങ്കപ്പൻ നിർവഹിച്ചു റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് കാതറിൻ ഫിലിപ്പ് വാർഡ് മെംബർ മഞ്ജു മാത്യൂ സ്വരുമാ പാലിയേറ്റീവ് കെയറിൻ്റെ പ്രസിഡൻ്റ് ജോർജ് കോര മുൻ റോട്ടറി ക്ലബ്ബ് അസിസ്റ്റൻ്റ് ഗവർണർ ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കൽ എന്നിവർ പങ്കടുത്തു

error: Content is protected !!