KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂട്ടുകാരോടൊപ്പം വെള്ളച്ചാട്ടം കാണുവാൻ പോയ യുവാവ് അരുവിയിൽ തെന്നിവീണ് മരിച്ചു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് കൂട്ടുകാരോടൊപ്പം വെള്ളച്ചാട്ടം കാണുവാൻ പോയപ്പോൾ, അരുവിൽ തെന്നിവീണ് മരണപെട്ടു. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ കൊച്ചുറോഡ് ലെയ്നിൽ ഫഹദ് മൻസിലിൽ ഷാജി – ബീന ദമ്പതികളുടെ ഇളയ മകൻ അഹദ് ബിൻ ഷാജി (20) ആണ് അപകടത്തിൽ മരിച്ചത്. ഈരാറ്റുപേട്ട ചെന്നാട് മാളിക വേങ്ങത്താനം അരുവിയിലാണ് അഹദ് കാൽ വഴുതി വീണത്.

ശനിയാഴ്ച ഉച്ചയ്ക്ക് കൂട്ടുകാരുമൊത്ത് അരുവി കാണാൻ എത്തിയതായിരുന്നു അഹദ്. ഇടവിട്ട് പെയ്യുന്ന മഴയിൽ പാറയിലെ തെന്നലുള്ള ഭാഗത്തു നില്കവേ കാൽ വഴുതി പാറക്കൂട്ടങ്ങൾക്കിടയിലേക്ക് വിഴുകയായിരുന്നു. ആൾതാമസം ഇല്ലാത്ത സ്ഥലമായതിനാൽ
രക്ഷപ്രവർത്തനം ദുഷ്കരമായിരുന്നു.

കഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ഈരാറ്റുപേട്ടയിലെ ടീം നന്മക്കൂട്ടം പ്രവർത്തകരും ഈരാറ്റുപേട്ട ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും വടവും വലയും ഉപയോഗിച്ചാണ് യുവാവിനെ മുകളിലേക്കു എത്തിച്ചത്. ഈരാറ്റുപേട്ടയിലെ PMC ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു.
കഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് ടീം അംഗങ്ങൾ ബിനു സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ ആയ ജോബിൻ മാത്യു, വിനു കൃഷ്ണൻ, അനു, എന്നിവരും ടീം നന്മക്കൂട്ടം പ്രവർത്തകരായ പരികുട്ടി, ഹുബൈൽ, റമീസ്, ഫൈസൽ, അഷ്‌റഫ്‌ കുട്ടി, ശിഹാബ് എന്നിവരും നേതൃത്വം നൽകി

error: Content is protected !!