ഭരണത്തിനെതിരായ വിധിയെഴുത്താകും എലിക്കുളം പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് ; ഉമ്മൻചാണ്ടി
ഇളങ്ങുളം: എലിക്കുളം പഞ്ചായത്ത് പതിനാലാം വാർഡിൽ നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് ഇടതുഭരണത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥി ജെയിംസ് ചാക്കോ ജീരകത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം നടന്ന കുടുംബ സംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെജി ചക്കാലാ, ആന്റോ വാടാനപ്പള്ളി, ജോയ് ഐസക് മൈലടിയിൽ, സോണി പുളിക്കകുന്നേൽ, ട്രൂമാൻ വയലുങ്കൽ എന്നിവരുടെ വസതികളിൽ നടന്ന കുടുംബസംഗമങ്ങളിൽ അദ്ദേഹം പങ്കെടുത്തു.
ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, പാലാ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സതീഷ് ചൊള്ളാനി, ജില്ലാ പഞ്ചയാത്തു മെമ്പർ ജോസ് മോൻ മുണ്ടക്കൽ, കേരളാ കോൺഗ്രസ് സംസ്ഥാനസെക്രട്ടറി ജോയ്ക്കുട്ടി തോക്കാനാട്ട്, നേതാക്കളായ സെബാസ്റ്റ്യൻ പാറക്കൽ, ജോഷി കെ.ആന്റണി, വി. ഐ. അബ്ദുൾ കരിം, അഡ്വ:ബൈജു ഇടപ്പാടികാരോട്ട് , ഉമ്മച്ചൻ കൂറ്റനാൽ, തോമാച്ചൻ പാലക്കുടി, യമുന പ്രസാദ്, ജോസ് മറ്റമുണ്ടയിൽ, പി.റ്റി.മാത്യു പോറ്റേടം, ബേബി നരിതൂക്കിൽ, സണ്ണി കല്ലൂരാത്ത്, മനീഷ് കൊച്ചാങ്കൽ , മജോ കാനത്തിൽ, റിച്ചു കൊപ്രാക്കളം, അഭിജിത്ത് ആർ. തുടങ്ങിയവർ വിവിധ യോഗങ്ങളിൽ സംസാരിച്ചു.
