KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പേററ്റീവ്‌ ബാങ്ക്‌ ഭരണം യു.ഡി.എഫ്‌. നിലനിർത്തി; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിൽ യു.ഡി.എഫ്‌ ഭരിക്കുന്ന ഏക ബാങ്കായ കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ്‌ കോ-ഓപ്പേറ്റീവ്‌ ബാങ്ക്‌ ഭരണം തന്ത്രപരമായ നീക്കത്തിലൂടെ യു.ഡി.എഫ്‌ നിലനിർത്തി. ബാങ്ക്‌ ഭരണസമിതിക്കെതിരെ യു.ഡി.എഫിലെ ഒരംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫ് അംഗങ്ങൾ കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

ആകെ പതിനൊന്നംഗ ഭരണസമിതിയില്‍ യു.ഡി.എഫിന്‌ എഴും, എല്‍.ഡി.എഫിന്‌ നാലും അംഗങ്ങളുമാണുണ്ടായിരുന്നത്‌ കൂറുമാറിയ ഒരംഗ ഒഴിച്ച്‌ ബാക്കി യു.ഡി.എഫ്‌ അംഗങ്ങളെല്ലാം ഡി്‌സി.സി പ്രസിഡന്‍്‌റിന്‍െ്‌റ നിര്‍ദ്ദേശാനുസരണം യോഗത്തില്‍ നിന്ന്‌ വിട്ടുനിന്നതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു.കോണ്‍ഗ്രസിലെ അഞ്ച്‌ പേരും, മുസ്ലീം ലീഗിലെ സീജാ സക്കീറുമാണ്‌ യോഗത്തില്‍ നിന്ന്‌ വിട്ടു നിന്നത്‌.. അവിശാസ പ്രമേയത്തിന്‌ നേതൃത്വം നല്‍കിയ സക്കീര്‍ കട്ടൂപ്പാറക്കെതിരെ ജില്ലാ കോണ്‍ഗ്രസ്‌ കമ്മറ്റി നടപടിയെടുത്തേക്കും.

error: Content is protected !!