KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്ത് തലകീഴായി മറിഞ്ഞു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈലിൽ മേരി ക്യുൻസ് ആശുപത്രിക്ക് സമീപത്തായി അമിതവേഗത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്ത് തലകീഴായി മറിഞ്ഞു

കാലടി സ്വദേശികളായ നാല് യാത്രക്കാർ പരിക്കുകളോടെ രക്ഷപെട്ടു . ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നുപോയെങ്കിലും, ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ല. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇടിയുടെ ആഘാതത്തിൽ രണ്ടു വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു . പോസ്റ്റിൽ ഇടിച്ച ശേഷം റോഡരികിലെ കയ്യാലയിൽ ഇടിച്ചു കാർ റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.

കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു . തകർന്ന കാറിൽ നിന്നും ഓയിൽ റോഡിൽ പടർന്നുകിടന്നത് ഫയർ ഫോഴ്സ് ജീവനക്കാർ വൃത്തിയാക്കി അപകടസാധ്യത ഒഴിവാക്കി

error: Content is protected !!