KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അവിശ്വാസപ്രമേയം അതിജീവിച്ച കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എസ്.രാജൻ രാജിവെച്ചു

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിൽ യുഡിഎഫ് ഭരിക്കുന്ന ഏക ബാങ്കായ കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കിലെ അവിശ്വാസപ്രമേയം അതിജീവിച്ച ബാങ്ക് പ്രസിഡന്റ് ടി.എസ്.രാജൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അവിശ്വാസത്തിന് പിന്നാലെ നേതൃത്വം ഇടപെട്ട് ഉണ്ടാക്കിയ ധാരണയെ തുടർന്നാണ് ടി എസ് രാജൻ രാജി സമർപ്പിച്ചത്. തുടർന്ന് മാധ്യമങ്ങളെ കണ്ട അദ്ദഹം അവിശ്വാസ നീക്കത്തിന് പിന്നിൽ എൽ. ഡി. എഫും കോൺഗ്രസിലെ ചില നേതാക്കളുമാണന്ന ആരോപണമുന്നയിച്ചു.

അവിശ്വാസപ്രമേയത്തെ പ്രസിഡന്റ് അതിജീവിച്ചെങ്കിലും പാർട്ടിയിലെ ധാരണ പ്രകാരം സ്ഥാനം രാജിവയക്കാൻ കെ.പി സി സി ,ഡി സി സി നേതൃത്വങ്ങൾ ടി എസ് രാജനോട് നിർദ്ദേശിക്കുകയായിരുന്നു.

പാര്‍ട്ടിയുടെ അനുമതിയില്ലാതെ അവിശ്വാസ നീക്കത്തിന്‌ നേതൃത്വം കൊടുത്തയാള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ടി.എസ്.രാജൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ടി്‌എസ്‌.രാജന്‍, സുനില്‍ സീബ്ലു, റഹ്മത്ത്‌ കോട്ടവാതുക്കല്‍, നസീര്‍ കോട്ടവാതുക്കല്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!