പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മൂലേപ്ലാവിനു സമീപത്തെ കൊടുംവളവ് ഇല്ലാതാക്കാൻ നടപടിയില്ല
മണിമല: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ പൊൻകുന്നം മുതൽ പ്ലാച്ചേരിവരെയുള്ള റോഡിന്റെ നിർമാണം പൂർത്തിയാകുമ്പോൾ മണിമല മൂലേപ്ലാവിനു സമീപത്തെ കൊടുംവളവ് ഇല്ലാതാക്കാൻ നടപടിയില്ല.
എതിരേവരുന്ന വാഹനങ്ങളുടെ കാഴ്ച പൂർണമായും മറയുന്ന തരത്തിലുള്ള 90 ഡിഗ്രിയിലുള്ള കൊടുംവളവാണ് മൂലേപ്ലാവ് മൃഗാശുപത്രിപ്പടിയിലുള്ളത്.
ഏറെ അപകടഭീഷണി ഉയർത്തുന്ന ഈ വളവിൽ സർക്കാർവക സ്ഥലം ഏറ്റെടുക്കാതെ വളവ് പഴയപടി നിലനിർത്തി റോഡ് നിർമാണം നടത്തുകയായിരുന്നു.
ഏറെ അപകടഭീഷണി ഉയർത്തുന്ന ഈ വളവിൽ റോഡിന്റെ ഒരുവശത്തു മാത്രമാണ് ഫുട്പാത്ത് നിർമിച്ചിട്ടുള്ളത്. മുൻപ് ഈ വളവിൽ റോഡിന്റെ ഉയർന്ന ഭാഗത്ത് അർധവൃത്താകൃതിയിലായിരുന്നു കരിങ്കൽ കെട്ട് നിർമിച്ചിരുന്നത്.
ഇപ്പോൾ വളവിന്റെ മധ്യഭാഗത്തായി ദീർഘചതുരത്തിലാണ് കരിങ്കൽ കെട്ട് നിർമിച്ചിട്ടുള്ളത്. ഉയർന്ന കരിങ്കൽകെട്ട് ഉള്ളതിനാൽ എതിരേവരുന്ന വാഹനങ്ങളുടെ കാഴ്ച പൂർണമായും മറയുന്ന സ്ഥിതിയാണിപ്പോൾ.
